2010, ജൂലൈ 14, ബുധനാഴ്‌ച

ഒഴിപ്പിക്കൽ

എല്ലാം ഒഴിപ്പിക്കണം:
കിനാവും,കവിതയും
എല്ലാം.
ഒന്നും ബാക്കിയാവരുത്:
നിലാവും,
നിഴലും,
കുളവും,കുളിരും
ഒന്നും.

ഈ വേനലിൽ
ഒരു മരത്തണലു പോലും
ഉണ്ടാവരുത്.
എല്ലാം ഒഴുപ്പിക്കണം.
പുൽമേടുകൾ,
വസന്തം,
കിനാവുകൾ-
പടവുകൾ ഒന്നും വേണ്ട.
എല്ലാം ഒഴുപ്പിക്കണം.

പച്ചപ്പിലേക്ക് എത്തിനോക്കുന്ന
ഇലമുളച്ചികൾക്ക്
ഇനി കുട്ടികളുടെ സഊഹ്രദം വേണ്ട.

ബുൾഡോസറും,
ജെ.സി.ബി യും ഭൂമിയെ കനപ്പിക്കട്ടെ.
(ഭ്രാന്തൻ നോവുകൾ -
കൊണ്ട് മാത്രം
അവയെ നേരിടാൻ കഴിയുമോ ?)
ഇനി നാം
എന്തിനെയാവും
സംരക്ഷിക്കേണ്ടത്....
ഈകലുഷിതത്തിൽ.............??

2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

വാഗമണ്‍

വാഗമണ്‍,

നിന്റെ

ചരിത്രവും വര്‍ ത്തമാനവും

കൂടിക്കുഴഞു

എന്റെ പകലിരവുകളെ

 
സമാനമാക്കുന്നു



വെയില്

ചൂടുവയ്കുന്നുണ്ട്

എങ്കിലും

നീ നനച്ചിട്ട വസ്ത്രങ ള്

ഉണങാതെ………………



സ്വപ്ന് ങളുടെ വിഡ്ഡിവേഷം കെട്ടിയ

തേയില ചെടികള്

നിന്നെ കബി ളിപ്പിയ്കുകയാണ്.



ആകാശത്തിനും

പുല് മേടുകള്‍ക്കും ഒരേ -

വിശാലതയല്ല് ല്ലോ……..?

----------------