2010 ജൂലൈ 14, ബുധനാഴ്‌ച

ഒഴിപ്പിക്കൽ

എല്ലാം ഒഴിപ്പിക്കണം:
കിനാവും,കവിതയും
എല്ലാം.
ഒന്നും ബാക്കിയാവരുത്:
നിലാവും,
നിഴലും,
കുളവും,കുളിരും
ഒന്നും.

ഈ വേനലിൽ
ഒരു മരത്തണലു പോലും
ഉണ്ടാവരുത്.
എല്ലാം ഒഴുപ്പിക്കണം.
പുൽമേടുകൾ,
വസന്തം,
കിനാവുകൾ-
പടവുകൾ ഒന്നും വേണ്ട.
എല്ലാം ഒഴുപ്പിക്കണം.

പച്ചപ്പിലേക്ക് എത്തിനോക്കുന്ന
ഇലമുളച്ചികൾക്ക്
ഇനി കുട്ടികളുടെ സഊഹ്രദം വേണ്ട.

ബുൾഡോസറും,
ജെ.സി.ബി യും ഭൂമിയെ കനപ്പിക്കട്ടെ.
(ഭ്രാന്തൻ നോവുകൾ -
കൊണ്ട് മാത്രം
അവയെ നേരിടാൻ കഴിയുമോ ?)
ഇനി നാം
എന്തിനെയാവും
സംരക്ഷിക്കേണ്ടത്....
ഈകലുഷിതത്തിൽ.............??

3 അഭിപ്രായങ്ങൾ:

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

പ്രതിഷേധം. ഞാന്‍ പൂര്‍ണ്ണമായ്‌ മനസ്സിലാക്കുന്നു

akhi പറഞ്ഞു...

നന്ദി പ്രദീപ്.

Naseef U Areacode പറഞ്ഞു...

ഭൂമി മുഴുവൻ നിരപ്പാവട്ടെ....

ആശംസകൾ